< Back
India
മോദിക്ക് മാക്രോ ഇകണോമിക്‌സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല: സുബ്രഹ്മണ്യൻ സ്വാമി
India

മോദിക്ക് മാക്രോ ഇകണോമിക്‌സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല: സുബ്രഹ്മണ്യൻ സ്വാമി

Web Desk
|
26 Dec 2025 9:28 PM IST

പ്രധാനമന്ത്രി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പരിഷ്‌കരിക്കുന്നതിന് ഊന്നൽ നൽകുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് സ്വാമിയുടെ ട്വീറ്റ്

ന്യൂഡൽഹി: മാക്രോ ഇകണോമിക്‌സിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അതുകൊണ്ട് തന്നെ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നിർദേശം നൽകാൻ പ്രധാനമന്ത്രിക്ക് കഴിയില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കുന്നതിന് തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര അറിവും മോദിക്കില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി എക്‌സ് പോസ്റ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പരിഷ്‌കരിക്കുന്നതിന് ഊന്നൽ നൽകുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് സ്വാമിയുടെ ട്വീറ്റ്. സാമ്പത്തികരംഗത്ത് സമഗ്ര വളർച്ചയാണ് മോദി ലക്ഷ്യമിടുന്നതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.

Similar Posts