
മകളെ കൊലപെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ശ്രുതി Photo| Special Arrengement
മകളെ വെട്ടിക്കൊന്നശേഷം യുവതി ജീവനൊടുക്കി
|രാത്രി ഷിഫ്റ്റിലായിരുന്ന ശ്രുതിയുടെ ഭർത്താവ് വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
മംഗളൂരു: പതിനൊന്നു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു. മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയിലാണ് സംഭവം. മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകൾ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിനിയാണ് പൂർവിക.
ആശുപത്രി നഴ്സിംങ് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം യുവതിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
രാത്രി ഷിഫ്റ്റിലായിരുന്ന ശ്രുതിയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)