< Back
India
Sunni groups formed cordination committee in Karnataka
India

സാമുദായിക പ്രശ്‌നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കർണാടകയിൽ സുന്നി സംഘടനകളുടെ ഏകോപന സമിതി രൂപീകരിച്ചു

Web Desk
|
10 March 2025 5:51 PM IST

എ.പി വിഭാഗം നേതാവ് ഇസ്മാഈൽ മദനി തങ്ങൾ ഉജിരെയാണ് പ്രസിഡന്റ്. ഇ.കെ വിഭാഗം നേതാവ് ഉസ്മാൻ ഫൈസി തോടാർ ആണ് ജനറൽ സെക്രട്ടറി.

ബെംഗളൂരു: സാമുദായിക പ്രശ്‌നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഏകോപന സമിതി രൂപീകരിച്ച് കർണാടകയിലെ ഇരുവിഭാഗം സുന്നി സംഘടനകൾ. കർണാടക സുന്നീ ഉലമാ കോഡിനേഷൻ കമ്മിറ്റി എന്ന പേരിലാണ് സംയുക്ത സമിതി.

ആദ്യ പരിപാടി എന്ന നിലയിൽ മംഗളുരുവിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ നൂറുണക്കിന് പേർ പങ്കെടുത്തു. ഇ.കെ, എ.പി വിഭാഗം സമസ്തകളിലെ 17 നേതാക്കൾ വീതം ഉൾകൊള്ളുന്നതാണ് കോഡിനേഷൻ കമ്മറ്റി. എ.പി വിഭാഗം നേതാവ് ഇസ്മാഈൽ മദനി തങ്ങൾ ഉജിരെയാണ് പ്രസിഡന്റ്. ഇ.കെ വിഭാഗം നേതാവ് ഉസ്മാൻ ഫൈസി തോടാർ ആണ് ജനറൽ സെക്രട്ടറി.

Related Tags :
Similar Posts