< Back
India
Mamata Banerjee
India

ഇൻഡ്യ മുന്നണി കൺവീനർ സ്ഥാനം; മമതാ ബാനർജിക്ക് പിന്തുണയേറുന്നു

Web Desk
|
11 Dec 2024 6:34 AM IST

മമത കൺവീനറാകുന്നത്, രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയല്ലെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു

ന്യൂഡൽ​ഹി: ഇൻഡ്യ മുന്നണി കൺവീനർ സ്ഥാനത്തേക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണയേറുന്നു. ആർജെഡി നേതാവ് ലാലു പ്രസാദിന് പിന്നാലെ ശിവസേനാ ഉദ്ധവ് വിഭാഗവും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മമത കൺവീനറാകുന്നത്, രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയല്ലെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

എൻസിപി നേതാവ് ശര​​ദ് പവാർ മമതയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലാലുവിൻ്റെ പരസ്യപിന്തുണ. മമതയുടെ നേതൃത്വം സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുർവേദി വ്യക്തമാക്കിയത്. മമതയെ കൺവീനറാക്കുന്ന കാര്യം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല.

ബംഗാളിൽ മമതയുമായി ശത്രുത പുലർത്തുന്ന ഇടതുപക്ഷ പാർട്ടികൾ മാത്രമാണ് സഖ്യ കക്ഷികളിൽ, മമതയോട് പുറംതിരിഞ്ഞു നിൽക്കുന്നത്. രാഹുലിൻ്റെ നേതൃത്വം മമത അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് കോൺഗ്രസിൻ്റെ പ്രശ്നം. ഹരിയാനയിലും മഹാരാഷ്ട്രയിലും തോറ്റതാണ് കോൺഗ്രസിൻ്റെ വിലപേശൽ ശേഷി കുറച്ചത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് തുടർച്ചയായി തോൽക്കുന്നതാണ് ഘടകകക്ഷികളുടെ എതിർപ്പിന് കരുത്താകുന്നത്.

Related Tags :
Similar Posts