< Back
India
യു.പിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കും-സീതാറാം യെച്ചൂരി
India

യു.പിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കും-സീതാറാം യെച്ചൂരി

Web Desk
|
10 Jan 2022 7:00 AM IST

കോൺഗ്രസിനെ പിന്തുണക്കില്ല, ബി.ജെ.പിയെ തോൽപിക്കുകയാണ് ലക്ഷ്യം

ഇന്ത്യയിൽ പ്രദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കില്ല. ബി.ജെ.പിയെ തോൽപിക്കുകയാണ് പ്രാഥമിക ലക്ഷ്യം.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാർട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണ്. ദേശീയതലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്നാണ് പാർട്ടി തീരുമാനമെന്നും യെച്ചൂരി വ്യക്തമാണ്. മൂന്ന് ദിവസമായി ഹൈദരാബാദിൽ നടന്ന നടന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനം ഇന്നലെ അവസാനിച്ചു.

Similar Posts