< Back
India

India
മഥുര ഷാഹി മസ്ജിദില്‍ സർവേ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
|5 Jan 2024 12:13 PM IST
ഭാവിയിൽ ഇത്തരം ഹരജിയുമായി വരരുതെന്നും താക്കീത്
ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി.പള്ളി പൊളിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.ഭാവിയിൽ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതിമുന്നറിയിപ്പ് നൽകി.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ സ്ഥലം തങ്ങൾക്ക് കൈമാറണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹാരജി തള്ളിയിരുന്നു.