< Back
India

India
ജാതി സെൻസസിൽ ബിഹാർ സർക്കാറിന് സുപ്രിംകോടതി നോട്ടീസ്
|6 Oct 2023 1:57 PM IST
സർക്കാറിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി
ന്യൂഡൽഹി: ജാതി സർവേയുമായി ബന്ധപ്പെട്ട ഹരജിയിൽ ബിഹാർ സർക്കാരിന് സുപ്രിംകോടതി നോട്ടീസ്. ജനുവരിയിൽ സുപ്രിം കോടതി വാദം കേൾക്കും. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.
ജാതി സെൻസസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജാതി സർവേ ഫലം ബിഹാർ സംസ്ഥാന സർക്കാർ പുറത്ത് വിട്ടെന്നും സെൻസസ് നടത്താനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നുമായിരുന്നു ഹരജിയിലുണ്ടായിരുന്നത്.
അതേസമയം,ജാതി സെൻസസ് അല്ല , ജാതി സർവേയാണ് തങ്ങൾ നടത്തിയത് എന്ന വാദമുഖമാണ് ബിഹാർ സർക്കാർ മുന്നോട്ട് വെച്ചത്.