< Back
India
റോഡുകളിൽ നിന്നും തെരുവുനായകളെ മാറ്റണം,സുരക്ഷ ഉറപ്പാക്കാൻ പട്രോളിങ് നടത്തണം; നിര്‍ണായക ഉത്തരവുമായി സുപ്രിം കോടതി
India

'റോഡുകളിൽ നിന്നും തെരുവുനായകളെ മാറ്റണം,സുരക്ഷ ഉറപ്പാക്കാൻ പട്രോളിങ് നടത്തണം'; നിര്‍ണായക ഉത്തരവുമായി സുപ്രിം കോടതി

Web Desk
|
7 Nov 2025 11:14 AM IST

സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവ്

ഡൽഹി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പിടികൂടുന്ന തെരുവ് നായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോളിങ് ടീം ഉണ്ടാകണം. നടപടികളിൽ സംസ്ഥാനങ്ങൾ എട്ട് ആഴ്ചകം സത്യവാങ്മൂലമായി നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങി പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റണമെന്നാണ് സുപ്രിം കോടതിയുടെ നിർദേശം.

പിടികൂടുന്ന നായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിൽ പാർപ്പിക്കണം. പൊതുവിടങ്ങളിൽ തെരുവ് നായകളുടെ പ്രവേശനം തടയാൻ പ്രത്യേക വേലികൾ നിർമിക്കണം. ഇതിനായുള്ള നടപടികൾ രണ്ടാഴ്ചക്കുള്ളിൽ സ്വീകരിച്ച് 8 ആഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും സുപ്രിം കോടതി നിർദേശിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കുമെന്നും സുപ്രിം കോടതി മുന്നറിയിപ്പ് നൽകി. ദേശീയ പാത ഉൾപ്പെടെ ഉള്ള റോഡുകളിൽ നിന്ന് കന്നുകാലികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രിം കോടതി നിർദേശിച്ചു.



Similar Posts