< Back
India
k kavitha

കെ.കവിത

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് ; ബിആര്‍എസ് നേതാവ് കെ. കവിതക്ക് ജാമ്യമില്ല

Web Desk
|
22 March 2024 11:05 AM IST

വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. കവിത ഇ.ഡി കസ്റ്റഡിയില്‍ തുടരും.

കവിത മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും മനീഷ് സിസോദിയയും ഉള്‍പ്പടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കവിത എ.എ.പി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എ.എപിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കവിതയും സഹായികളും എ.എ.പിക്ക് മുന്‍കൂറായി പണം നല്‍കിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. ശനിയാഴ്ചയാണ് കവിതയെ ഹൈദരാബാദിലെ വീട്ടിലെത്തി ഇ.ഡി അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts