< Back
India
സുപ്രിംകോടതിയിൽ ഇ.ഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം എതിർത്തുള്ള  ഹരജി തള്ളി
India

സുപ്രിംകോടതിയിൽ ഇ.ഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം എതിർത്തുള്ള ഹരജി തള്ളി

Web Desk
|
29 July 2024 4:32 PM IST

ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ.ഡി ഹരജി നൽകിയത്

ഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹരജി സുപ്രിംകോടതി തള്ളി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഹൈക്കോടതിയാണ് സോറന് ഇടക്കാല ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡിയുടെ ഹരജി തള്ളിയത്. ജനുവരി 31 നാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ​​ചെയ്യുന്നതിന് തൊട്ടുമുൻപ് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

അഞ്ചുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയതിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Similar Posts