< Back
India
ഇൻഡ്യക്കെതിരായ പൊതുതാത്പര്യ ഹരജി തള്ളി സുപ്രീംകോടതി
India

'ഇൻഡ്യ'ക്കെതിരായ പൊതുതാത്പര്യ ഹരജി തള്ളി സുപ്രീംകോടതി

Web Desk
|
11 Aug 2023 7:46 PM IST

നേരത്തെ സാമാനമായ ​​ഹരജിയിൽ ഡൽഹി ഹൈക്കോടതി പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ചിരുന്നു.

ഡൽഹി: 'ഇൻഡ്യ' എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്നു പ്രതിപക്ഷ പാർട്ടികളെ തടയണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്നും കോടതി അറിയിച്ചു. തുടർന്ന് ഹരജിക്കാരൻ ഹരജി പിൻവലിച്ചു. നേരത്തെ സാമാനമായ ​​ഹരജിയിൽ ഡൽഹി ഹൈക്കോടതി പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ചിരുന്നു. അഡ്വ. വൈഭവ് സിങ്ങാണ്‌ ഹൈക്കോടതിയിൽ ആവശ്യം ഉന്നയിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് ഇന്‍ഡ്യ (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സഖ്യത്തിന് നല്‍കിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരുമിച്ച് നേരിടാനാണ് തീരുമാനം. സഖ്യത്തിന്‍റെ ആദ്യ യോഗം പറ്റ്നയിലും രണ്ടാമത്തെ യോഗം ബംഗളൂരുവിലുമാണ് നടന്നത്.

Similar Posts