< Back
India

India
ഗ്യാൻവാപി മസ്ജിദിൽ ബുധനാഴ്ച വരേ സർവേ നടപടികൾ നിർത്തിവെക്കണമെന്ന് സുപ്രിംകോടതി
|24 July 2023 12:05 PM IST
സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ബുധനാഴ്ച വരേ സർവേ നടപടികൾ നിർത്തിക്കാൻ സുപ്രിംകോടതി നിർദേശം. ബുധനാഴ്ച വരേ സർവേ നടപടികൾ നിർത്തിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സർവേ സ്റ്റേ ചെയ്തത്. സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.
വാരണാസി കോടതിയുടെ നിർദേശപ്രകാരമാണ് ഇന്ന് ഗ്യാൻവാപി മസ്ജിദിൽ സർവേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സർവേ നടത്താൻ അനുമതി നൽകിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സർവേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിർമിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സർവേ നടത്താൻ തീരുമാനിച്ചത്.