< Back
India
Supreme Court verdict tomorrow on 100% EVM-VVPAT verification petitions
India

മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന ഹരജിയിൽ നാളെ വിധി

Web Desk
|
25 April 2024 9:33 PM IST

വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളെ കുറിച്ചുള്ള സുപ്രിംകോടതിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മറുപടി നൽകിയിരുന്നു

ന്യൂഡൽഹി: മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന ഹരജിയിൽ സുപ്രിംകോടതി നാളെ വിധി പറയും. വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളെ കുറിച്ചുള്ള സുപ്രിംകോടതിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മറുപടി നൽകിയിരുന്നു. വാദം പൂർത്തിയാക്കിയ ശേഷം കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

വിവിപാറ്റിൽ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ, വിവിപാറ്റും ഇവിഎമ്മും സെൻട്രൽ പോയിന്റുമൊക്കെ സീൽ ചെയ്താണോ സൂക്ഷിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് സുപ്രിംകോടതി ചോദിച്ചത്. ഇതിൽ കൃത്യമായി ഉദ്യോഗസ്ഥർ മറുപടി നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് വിധി നാളേക്ക് മാറ്റിയത്.

Similar Posts