< Back
India

India
കാവഡ് യാത്രയിലെ വിവാദ ഉത്തരവിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
|26 July 2024 6:15 AM IST
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകളുടെ വിവാദ ഉത്തരവ് സുപ്രിംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്‌തിരുന്നു
ന്യൂഡല്‍ഹി: കാവഡ് യാത്രയിലെ വിവാദ ഉത്തരവിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഹോട്ടൽ ഉടമയുടെ പേര് കടയ്ക്ക് പുറത്ത് എഴുതിവയ്ക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകളുടെ വിവാദ ഉത്തരവ് സുപ്രിംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്‌തിരുന്നു. തുടർന്ന് യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസും അയക്കുകയും ഇന്നത്തേക്ക് ഹരജി പരിഗണിക്കാൻ മാറ്റുകയുമായിരിക്കും.