< Back
India

India
മലയാള സിനിമയിലെ അതിജീവിത പൊതുവേദിയിലെത്തുന്നു
|5 March 2022 7:44 PM IST
മാധ്യമപ്രവർത്തക ബർഖാ ദത്ത് പരിപാടിയുടെ മോഡറേറ്ററാകും
മലയാള സിനിമാ രംഗത്തെ വിവാദത്തിലാക്കിയ ലൈംഗികാതിക്രമക്കേസിലെ അതിജീവിത പൊതുവേദിയിലെത്തുന്നു. 'ഗ്ലോബൽ ടൗൺ ഹാൾ' എന്ന പേരിൽ നാളെ രണ്ട് മണിക്ക് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് നടി സംസാരിക്കുക. മാധ്യമപ്രവർത്തക ബർഖാ ദത്ത് പരിപാടിയുടെ മോഡറേറ്ററാകും. വിവാഹമോചനത്തിന് ശേഷം നേരിട്ട സൈബർ ആക്രമണത്തെ കുറിച്ച് നടി സാമന്ത രുഥ് പ്രഭുവും ആദ്യമായി പൊതുവേദിയിൽ സംസാരിക്കും. സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്, പാരാലിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ആവണി ലെഖാറ തുടങ്ങി രാജ്യത്ത് വിവിധ മേഖലകളിലുള്ള 12 സ്ത്രീകളാണ് പരിപാടിയുടെ ഭാഗമാവുക.
Survivor of a controversial sexual assault case in Malayalam cinema, Actress coming to the public arena.