< Back
India
Suspected drones
India

ജമ്മുവിലെ സാംബയിൽ ഡ്രോൺ കണ്ടെത്തി

Web Desk
|
12 May 2025 11:47 PM IST

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോൺ തകർത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിൽ ഡ്രോൺ കണ്ടെത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോൺ തകർത്തു. മുൻകരുതലായി ചിലയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. അമൃത്സറിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

വെടിനിർത്തൽ പാലിക്കാമെന്ന് ഇന്ത്യ-പാക് ഡി ജിഎംഒ ചർച്ചയിൽ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. അതിർത്തിയിൽ സൈനിക വിന്യാസം കുറക്കാനും ധാരണയായി. ഇന്ന് വൈകിട്ട് നടന്ന ചർച്ചയിലാണ് തീരുമാനമായത്.

അതേസമയം ഭീകരര്‍ക്കൊപ്പം പാക് സൈന്യം ചേര്‍ന്നപ്പോഴാണ് തിരിച്ചടിക്കേണ്ടി വന്നതെന്ന് ഇന്ത്യൻ സേന അറിയിച്ചു. കറാച്ചിയിലെ വ്യോമതാവളം ആക്രമിച്ചതായും ഇന്ത്യ സ്ഥിരീകരിച്ചു. ആക്രമണങ്ങളുടെ കൂടുതൽ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു. ചൈനീസ് നിര്‍മിത പിഎല്‍ 15 മിസൈലുകളാണ് പാകിസ്താൻ പ്രധാനമായും പ്രയോഗിച്ചത്. തദ്ദേശീയമായി രാജ്യം വികസിപ്പിച്ച ആകാശ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെല്ലാം തകര്ത്തെന്നും ദൃശ്യതെളിവുകളോടെ സൈന്യം വിശദീകരിച്ചു.

ഇസ്‍ലാബാദിനും ലാഹോറിനും പുറമെ കറാച്ചി വ്യോമതാവളവും ആക്രമിച്ചെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യൻ അതിര്‍ത്തി കടന്നില്ലെന്നും സൈനിക നേതൃത്വം വിശദമാക്കി. കൊല്ലപ്പെട്ട ഭീകരരിൽ ചിലര്‍ ജീവനോടെയുണ്ടെന്ന പാക് പ്രചാരണവും സൈനിക നേതൃത്വം തള്ളി. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ ഏത് സമയവും ചലനാത്മകമാണെന്നും സുസജ്ജമെന്നും ആവര്‍ത്തിച്ച സൈനിക മേധാവിമാര്‍ ഈ സംഘര്‍ങ്ങളിലുണ്ടായ ഇന്ത്യൻ ആധിപത്യം ഭാവിയിലേക്ക് പാകിസ്താനുള്ള ഓര്‍മപ്പെടുത്തലാണെന്നും പ്രഖ്യാപിച്ചു.

Similar Posts