< Back
India
swarail app
India

'ടിക്കറ്റ് ബുക്ക് ചെയ്യാം, ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം എല്ലാത്തിനും ഇനി ഒരൊറ്റ ആപ്പ്''; സൂപ്പറാണ് റെയില്‍വെയുടെ 'സ്വറെയില്‍ '

Web Desk
|
23 May 2025 12:41 PM IST

ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയും ആപ്പ് ഡൊണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും

ഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒന്നിച്ച് ലഭ്യമാകുന്ന റെയില്‍വേയുടെ ആപ്പാണ് 'സ്വറെയില്‍'. ഫെബ്രുവരിയിലാണ് റെയില്‍വേ മന്ത്രാലയം ആപ്പ് പുറത്തിറക്കിയത്. സ്വറെയിലിന്‍റെ ബീറ്റ പതിപ്പ് ആന്‍ഡ്രോയിഡിലും ഔദ്യേഗികമായി പുറത്തിറക്കിരിക്കുകയാണ്. ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയും ആപ്പ് ഡൊണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഐആര്‍ടിസി ക്രഡന്‍ഷ്യല്‍ വഴിയോ അല്ലെങ്കില്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തോ ഉപയോഗിക്കാം. ഐആര്‍ടിസി റെയില്‍ കണക്ട്, യുടിഎസ് തുടങ്ങി നേരത്തെ റെയില്‍വേയുടെ ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം ആപ്പുകള്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ റെയില്‍വേയുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഒരുമിച്ച് ഒരു ആപ്പിലൂടെ ലഭ്യമാണ് എന്നതാണ് സ്വറെയിലിന്റെ സവിശേഷത.

റിസര്‍വേഷന്‍, അണ്‍റിസര്‍വേഷന്‍ വിഭാഗങ്ങളിലുള്ള ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്സല്‍, ചരക്ക് വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍, ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ ട്രാക്കിംങ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സേവനം, പരാതികള്‍ രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവയെല്ലാം ഇനി സ്വറെയിലിലൂടെ ചെയ്യാം.

വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാമെന്നതാണ് സ്വറെയിലിന്റെ മറ്റൊരു പ്രത്യേകത. യുടിഎസ് ആപ്പിലും റെയില്‍ കണക്ട് ആപ്പിലും ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് സ്വറെയിലും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. MPIN, ബയോമെട്രിക് തുടങ്ങി ഒന്നിലധികം ലോഗിന്‍ രീതികളിലൂടെ സുരക്ഷിതമായി ആക്സസ് ചെയ്യാം. മൊബൈല്‍ നമ്പറിലുടെ ഒടിപി ഉപയോഗിച്ചും ചില സേവനങ്ങള്‍ ലഭ്യമാണ്.

Similar Posts