< Back
India
അരവിന്ദ് കെജ്‍രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ
India

അരവിന്ദ് കെജ്‍രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ

Web Desk
|
18 May 2024 12:46 PM IST

എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെ മർദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്

ഡല്‍ഹി: എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെതിരായ അതിക്രമത്തില്‍ അരവിന്ദ് കെജ്‍രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ.കെജ് രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.അദ്ദേഹത്തെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതിനിടയിൽ സ്വാതി മലിവാളിന്റെ കാലിനും താടിയിലും കണ്ണിന് താഴെയും പരിക്കുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു.

തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തതെന്ന പരാതിയിലാണ് അറസ്റ്റ്. അതിക്രമത്തിന് പിന്നാലെ ഉടന്‍ സ്വാതി മലിവാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സ്വാതി മലിവാളിനെതിരെ ആംആദ്മി പാർട്ടി ഉന്നയിച്ചു. ബി.ജെ.പിയുടെ ആളായാണ് സ്വാതി ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്വാതി മലിവാൾ നിരവധി കേസുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ബി.ജെ.പി അവരെ പേടിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് അതിഷി ഉൾപ്പെടെയുള്ള ആംആദ്മി നേതാക്കൾ

Similar Posts