< Back
India

India
ടി ആരിഫലി ജാമിഅതുൽ ഫലാഹ് ശൈഖുൽ ജാമിഅ
|4 Feb 2024 10:59 PM IST
ഇതാദ്യമായാണ് ജാമിഅത്തുല്‍ ഫലാഹില്‍ മലയാളിയായ പണ്ഡിതന്‍ ശൈഖുല്‍ ജാമിഅ ആകുന്നത്
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറലും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായി ടി ആരിഫലിയെ ഉത്തർപ്രദേശിലെ അസംഗഢിലെ പ്രശസ്ത ഇസ്ലാമിക സർവകലാശാലയായ ജാമിഅതുൽ ഫലാഹിൻ്റെ ശൈഖുൽ ജാമിഅ ആയി തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ജാമിഅത്തുല്‍ ഫലാഹില്‍ മലയാളിയായ പണ്ഡിതന്‍ ശൈഖുല്‍ ജാമിഅ ആകുന്നത്. ജമാഅത്തെ ഇസ്ലാമി കേരളാ ഘടകത്തിന്‍റെ മുന്‍ അധ്യക്ഷനായിരുന്നു ടി ആരിഫലി. ഇപ്പോള്‍ ജമാഅത്ത് കേന്ദ്ര നേതൃത്വത്തില്‍ സെക്രട്ടറി ജനറലിന്റെ ചുമതല വഹിക്കുന്നു. വിഷന്‍ 2026 ഉള്‍പ്പെടെ വിവിധ സംരഭങ്ങളുടെ ഉത്തരവാദിത്വത്തിലുണ്ടായിരുന്നു. മലപ്പുറം വാഴക്കാടിന് സമീപമുള്ള മുണ്ടുമുഴി സ്വദേശിയാണ്.