< Back
India
Bhupesh Baghel
India

'മൂന്നാംഘട്ടത്തിന് ശേഷം ബി.ജെ.പിയുടെ കാര്യം പരുങ്ങലിലാകും': കോൺഗ്രസ് നേതാവ് ഭൂപേഷ് ഭാഗേൽ

Web Desk
|
7 May 2024 4:56 PM IST

400 സീറ്റുകൾ നേടുമെന്ന അവകാശവാദം ബി.ജെ.പി മറന്നെന്നും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി കൂടിയായ ഭൂപേഷ് ഭാഗേൽ

ഡെറാഡൂൺ: 400 സീറ്റുകൾ നേടുമെന്ന അവകാശവാദം ബി.ജെ.പി മറന്നെന്നും മുസ്‌ലിം ലീഗിനെക്കുറിച്ചും മംഗള്‍ സൂത്രത്തെക്കുറിച്ചൊക്കെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ.

മൂന്നാം ഘട്ടത്തിന് ശേഷം, അവരുടെ കാര്യം പരുങ്ങലിലാകുമെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ 400 സീറ്റെന്ന അവകാശവാദം അവർ മറന്നു. അതിനാൽ ഇപ്പോൾ മുസ്‌ലിം ലീഗിനെയും മംഗള്‍സൂത്രത്തെയും പശുവിനെക്കുറിച്ചൊക്കെയാണ് സംസാരിക്കുന്നത്, ഇനി അതിനും കഴിയാതെ വരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലെ പോളിങ് പുരോഗമിക്കുകയാണ്. മൂന്നുമണി പിന്നിട്ടപ്പോൾ പോളിങ് ശതമാനം 50 കഴിഞ്ഞു. ബംഗാളിലും അസമിലും 63 % പോളിങും മഹാരാഷ്ട്രയിൽ 42.63 % പോളിങുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്കൂളിലെത്തി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

Similar Posts