< Back
India
പാമ്പിന് മുന്നിൽ നാവ് നീട്ടി നാഗപൂജ; അണലിയുടെ കടിയേറ്റ കർഷകന്റെ നാവ് മുറിച്ചുമാറ്റി
India

പാമ്പിന് മുന്നിൽ നാവ് നീട്ടി നാഗപൂജ; അണലിയുടെ കടിയേറ്റ കർഷകന്റെ നാവ് മുറിച്ചുമാറ്റി

Web Desk
|
26 Nov 2022 6:36 PM IST

തമിഴ്‌നാട് ഈറോഡ് സ്വദേശിയായ രാജക്കാണ് അണലിയുടെ കടിയേറ്റത്.

ചെന്നൈ: ജ്യോത്സന്റെ നിർദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരന്റെ നാവിൽ പാമ്പ് കടിച്ചു. കർഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്.

രാജ സ്ഥിരമായി പാമ്പ് കടിയേൽക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നു. ഇതിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താൻ നിർദേശിച്ചത്. ഇതിനായി സർപ്പമുള്ള ഒരു കാവും ജോത്സ്യൻ തന്നെ നിർദേശിച്ചു. ഇതനുസരിച്ച് സർപ്പത്തിന്റെ മുന്നിൽ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ അണലി രാജയുടെ നാവിൽ കടിക്കുകയായിരുന്നു.

പാമ്പ് കടിയേറ്റ ഉടൻ തന്നെ പൂജാരി ഇയാളുടെ നാവ് മുറിച്ച് ഈറോഡ് മെഡിക്കൽ സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ബോധരഹിതനായെന്നും ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.

നാവ് മുറിച്ചുമാറ്റിയ രാജക്ക് വേണ്ട ചികിത്സ നൽകിയെന്നും ആന്റി വെനം കുത്തിവെച്ചെന്നും ഈറോഡ് മണിയൻ മെഡിക്കൽ സെന്ററിലെ ഡോ. സെന്തിൽ കുമാരൻ പറഞ്ഞു.

Similar Posts