< Back
India
വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്
India

വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

Web Desk
|
15 Oct 2021 12:37 PM IST

വിദ്യാര്‍ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദിക്കാന്‍ കാരണമെന്നാണ് സൂചന.

തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര മര്‍ദനം. കൂടല്ലൂര്‍ ജില്ലയില്‍ നന്ദനാര്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. വിദ്യാര്‍ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദിക്കാന്‍ കാരണമെന്നാണ് സൂചന.

സഹപാഠികള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനരോഷമുയര്‍ന്നു. ഇതോടെ അധ്യാപകന്‍ സുബ്രഹ്മണ്യനെ പട്ടികജാതി -പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അറസ്റ്റു ചെയ്തതായി കൂടല്ലൂര്‍ എസ്.പി എസ് ശക്തി ഗണേശനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Similar Posts