< Back
India
ഇതരജാതിക്കാരനുമായി പ്രണയം; മകളെ അമ്മ കൊലപ്പെടുത്തി
India

ഇതരജാതിക്കാരനുമായി പ്രണയം; മകളെ അമ്മ കൊലപ്പെടുത്തി

Web Desk
|
24 Nov 2022 1:20 PM IST

കുടുംബം നിശ്ചയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നഴ്സായ പി.അരുണയെ അമ്മ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു

ചെന്നൈ: ഇതരജാതിയില്‍ പെട്ടയാളെ പ്രണയിച്ചതിന് 20കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. കുടുംബം നിശ്ചയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നഴ്സായ പി.അരുണയെ അമ്മ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ അരുണ ആഗ്രഹിച്ചിരുന്നുവെങ്കിലും കുടുംബം അവരുടെ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അവളെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അരുണയുടെ അച്ഛനും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ്. തിരുനെല്‍വേലിയില്‍ വച്ചാണ് അമ്മ കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എന്‍ഡി ടിവിയോട് പറഞ്ഞു. കൊലയ്ക്ക് ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ചികിത്സയിലാണ്.

കോയമ്പത്തൂരില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അരുണ ആറു മാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. വരന്‍റെ കുടുംബം കഴിഞ്ഞ ദിവസം അരുണയുടെ വീട് സന്ദര്‍ശിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. എന്നാൽ ഇവരെ കാണുന്നതിനും വിവാഹത്തിനും അരുണയ്ക്ക് എതിർപ്പായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Similar Posts