< Back
India
Taxi driver shot dead in Haryana
India

ഹരിയാനയിൽ ടാക്‌സി ഡ്രൈവറെ നടുറോഡിൽ വെടിവെച്ചു കൊന്നു

Web Desk
|
23 Dec 2023 3:55 PM IST

മനേസറിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം, വാഹനത്തിലെത്തിയ സംഘമാണ് വെടിയുതിർത്തത്

ചണ്ഡീഗഢ്: ഹരിയാനയിലെ ടാക്‌സി ഡ്രൈവറെ നടുറോഡിൽ വെടിവെച്ചുകൊന്നു. മനേസറിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തിലെത്തിയ സംഘമാണ് വെടിയുതിർത്തത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

മോഷണത്തിന്റെ ഭാഗമായാണോ കൊലപാതകം എന്നതിൽ വ്യക്തതയില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ പൊലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് സംഘമുൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Similar Posts