< Back
India
അധ്യാപിക ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞ കുട്ടിയുടെ നിലയിൽ മാറ്റമില്ല; ഗുരുതരം
India

അധ്യാപിക ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞ കുട്ടിയുടെ നിലയിൽ മാറ്റമില്ല; ഗുരുതരം

Web Desk
|
17 Dec 2022 6:57 AM IST

അറസ്റ്റിലായ ഗീതാ ദേശ് വാളിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്

ഡൽഹി: ഡൽഹിയിൽ അധ്യാപിക സ്കൂളിന്റ ഒന്നാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഹിന്ദു റാവു ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ് കുട്ടി. തലയ്ക്ക് സാരമായ പരിക്കുണ്ടെന്നും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ ഉച്ചക്ക് ഡൽഹി കരോൾ ബാഗിന് സമീപം ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. കത്രിക കൊണ്ടു പരിക്കേൽപിച്ച ശേഷം അധ്യാപിക കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. അറസ്റ്റിലായ ഗീതാ ദേശ് വാളിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.

കുട്ടിയെ വലിച്ചെറിയാൻ കാരണം എന്തെന്ന് ചോദ്യംചെയ്യലിൻ ശേഷം വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹി ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അധ്യാപികക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി ശ്വേത ചൗഹാൻ അറിയിച്ചു

Similar Posts