< Back
India
വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപകൻ; എതിർത്തപ്പോൾ ഇരയ്ക്ക് മർദനവും ഭീഷണിയും
India

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപകൻ; എതിർത്തപ്പോൾ ഇരയ്ക്ക് മർദനവും ഭീഷണിയും

Web Desk
|
30 Oct 2022 8:07 PM IST

ഒക്ടോബർ 25 നാണ് മുപ്പതുകാരനായ അധ്യാപകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്

ഡിയോറിയ: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കേസെടുത്ത് യു.പി പൊലീസ്. ഡിയോറിയ സർക്കാർ സ്‌കൂളിലെ അധ്യാപകനായ പ്രതി 15 വയസ്സുള്ള വിദ്യാർഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും വ്യക്തമാക്കി.

ഒക്ടോബർ 25 നാണ് മുപ്പതുകാരനായ അധ്യാപകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എതിർത്തപ്പോൾ പ്രതി മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടിയുടെ മൊഴി. വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും അധ്യാപകനെതിരെ പരാതി നൽകി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts