< Back
India
kejriwal

അരവിന്ദ് കെജ്‍രിവാള്‍

India

കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അറസ്റ്റിനെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Web Desk
|
22 March 2024 6:27 AM IST

ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാനാണു സാധ്യത

ഡല്‍ഹി: ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാനാണു സാധ്യത.ഡൽഹി മദ്യനയ അഴിമതി കേസിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. കെജ്‍രിവാളിന്‍റെ ഹരജി രാവിലെ 10.30ന് സുപ്രിംകോടതി പരിഗണിക്കും.

അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എ.എ.പി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും ജയിലിൽനിന്നു ഭരണം തുടരുമെന്നും ഡൽഹി മന്ത്രി അതിഷി വ്യക്തമാക്കിയിട്ടുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു എ.എ.പി നേതൃത്വം അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി രജിസ്ട്രാറെ സമീപ്പിച്ചത്. ഇന്നലെ രാത്രി 11.45ഓടെ വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രജിസ്ട്രാർ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ബന്ധപ്പെട്ടു. പിന്നാലെയാണ് അടിയന്തരമായി വാദം കേൾക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. ഇന്ന് രാവിലെ 10.30നു തന്നെ വിഷയം മെൻഷൻ ചെയ്ത ശേഷം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.



Related Tags :
Similar Posts