< Back
India
Techie Atul Subhashs suicide; Bail granted to wife
India

ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യ; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം

Web Desk
|
4 Jan 2025 9:20 PM IST

അതുൽ സുഭാഷിനെ കഴിഞ്ഞ ഡിസംബറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ബെം​ഗളൂരു: ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യക്കും, ഭാര്യാമാതാവിനും ഭാര്യ സഹോദരനും ജാമ്യം. അതുൽ സുഭാഷുമായി വേർപിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചത്.

മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ കഴിഞ്ഞ ഡിസംബറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് 'നീതി വൈകി' എന്ന തലക്കെട്ടോടെ ഒരു കുറിപ്പെഴുതിവെച്ചായിരുന്നു അതുലിൻ്റെ ആത്മഹത്യ.

തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകൾക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയിൽ 'നീതി വൈകി' എന്ന് പ്ലാക്കാർഡിൽ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിച്ചത്.

Related Tags :
Similar Posts