< Back
India
നാലു വര്‍ഷമായി അവഗണന മാത്രം; തെലങ്കാന ബി.ജെ.പി നേതാവ് ആനന്ദ് ഭാസ്കര്‍ രാജിവച്ചു
India

നാലു വര്‍ഷമായി അവഗണന മാത്രം; തെലങ്കാന ബി.ജെ.പി നേതാവ് ആനന്ദ് ഭാസ്കര്‍ രാജിവച്ചു

Web Desk
|
26 Oct 2022 1:12 PM IST

പോസിറ്റീവ് സെക്യുലറിസം' എന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ബി.ജെ.പി ആത്മപരിശോധന നടത്തണം

ഹൈദരാബാദ്: മുന്‍ രാജ്യസഭാ എം.പിയും തെലങ്കാന ബി.ജെ.പി നേതാവുമായ ആനന്ദ് ഭാസ്കര്‍ റാപോളു പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ദേശീയതലത്തില്‍ തന്നെ അവഗണിക്കുകയാണെന്നും അപമാനിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആനന്ദിന്‍റെ രാജി.

'പോസിറ്റീവ് സെക്യുലറിസം' എന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ബി.ജെ.പി ആത്മപരിശോധന നടത്തണമെന്ന പറഞ്ഞ ആനന്ദ്, പാര്‍ട്ടിയില്‍ 'അസ്വാഭാവികമായ ഭിന്നതകൾ' പ്രോത്സാഹിപ്പിക്കുകയാണെന്നും സഹകരണ ഫെഡറലിസത്തെക്കുറിച്ചുള്ള അന്തരിച്ച എബി വാജ്‌പേയിയുടെ ഉപദേശം പിന്തുടരുന്നതിന് ഒരു ടോക്കണിസം പോലും ഇല്ലെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ തെലങ്കാനയോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും തെലങ്കാനയിൽ നിന്നുള്ള നിരവധി അവസരങ്ങൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന് ആനന്ദ ഭാസ്‌കർ ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ കൊയ്യുകയും ഭയപ്പെടുത്തുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുകയാണ് പാര്‍ട്ടിയുടെ മുഖമുദ്ര. നെയ്ത്തുകാരുടെ പ്രശ്നങ്ങള്‍ താന്‍ നിരന്തരം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടുവെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

Similar Posts