< Back
India
തെലങ്കാന ബി.ജെ.പി നേതാവ് വീട്ടില്‍ മരിച്ച നിലയില്‍
India

തെലങ്കാന ബി.ജെ.പി നേതാവ് വീട്ടില്‍ മരിച്ച നിലയില്‍

Web Desk
|
9 Aug 2022 11:12 AM IST

മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ബി.ജെ.പി നേതാവ് ജ്ഞ്യാനേന്ദ്ര പ്രസാദിനെ മിയാപൂരിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

മിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ ആത്മഹത്യ ചെയ്തതായി തിങ്കളാഴ്ച രാവിലെ പൊലീസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ''ഉടൻ തന്നെ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ച പൊലീസ് ഒരാളെ താമസസ്ഥലത്ത് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ തന്നെയായിരുന്നു ജ്ഞ്യാനേന്ദ്ര പ്രസാദ്'' പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സിആർപിസി സെക്ഷൻ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Similar Posts