< Back
India
Telangana Man Found Dead, Wife Accuses Her Family Of Dishonour Killing
India

'തെലങ്കാനയിൽ ദുരഭിമാനക്കൊല'; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി

Web Desk
|
28 Jan 2025 3:32 PM IST

മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷണയാണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദ്: തെലങ്കാനയിൽ ജാതി മാറി വിവാഹം ചെയ്തതിന് പട്ടികജാതി യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

ആറുമാസം മുമ്പാണ് കൃഷ്ണ മറ്റൊരു ജാതിയിൽപ്പെട്ട കോട്‌ല ഭാർഗവിയെ വിവാഹം കഴിച്ചത്. ഭാർഗവി ഗൗഡ് വിഭാഗക്കാരിയാണ്. വിവാഹത്തിൽ യുവതിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്ത് കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകൾ ഉപയോഗിച്ച് അടിച്ചുതകർത്ത നിലയിലാണ്.

കൊലപാതം നടത്തിയത് തന്റെ ബന്ധുക്കളാണെന്ന് കോട്‌ല ഭാർഗവി ആരോപിച്ചു. ഭർത്താവിനെ കൊലപ്പെടുത്താൻ തന്റെ പിതാവ് പണം കൊടുത്ത് കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതാണെന്നും ഇവർ പറഞ്ഞു.

Similar Posts