< Back
India
പാരഗ്ലൈഡിംഗിനിടെ വെള്ളത്തിൽ വീണു; സിക്കിമിൽ ടൂറിസ്റ്റ് ഗൈഡിന് ദാരുണാന്ത്യം
India

പാരഗ്ലൈഡിംഗിനിടെ വെള്ളത്തിൽ വീണു; സിക്കിമിൽ ടൂറിസ്റ്റ് ഗൈഡിന് ദാരുണാന്ത്യം

Web Desk
|
2 April 2022 11:14 AM IST

ശക്തമായ കാറ്റ് കാരണമാണ് ബാലൻസ് നഷ്ടപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം

പാരഗ്ലൈഡിംഗിനിടെ വെള്ളത്തിലേക്ക് വീണ ടൂറിസ്റ്റ് ഗൈഡിന് ദാരുണാന്ത്യം. ഇരുപത്തിയാറുകാരനായ തെലുങ്കാന സ്വദേശി സന്ദീപ് ഗുരുങ് ആണ് മരിച്ചത്. തെലങ്കാനയിലെ ഖമ്മം നിവാസിയായ ഇഷാ റെഡ്ഡിയുമായി സിക്കിമിലേക്ക് വന്നതായിരുന്നു സന്ദീപ്. ഗാംഗ്ടോക്കിലെ താമി ദാരയിൽ താമസിച്ചിരുന്ന ഇവർ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടു കൂടിയാണ് സിക്കിമിലെ ലാചുങ് വ്യൂ പോയന്റിലേക്ക് പുറപ്പെട്ടത്.

പാരാഗ്ലൈഡിംഗിനിടെ സന്ദീപിന് ബാലൻസ് നഷ്ടപ്പെട്ട് ലാച്ചുങ് നദിയിലേക്ക് വീഴുകയായിരുന്നു. ശക്തമായ കാറ്റ് കാരണമാണ് ബാലൻസ് നഷ്ടപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. നദിയിലെ ശക്തമായ ഒഴുക്ക് കാരണം മൃദതദേഹം പുറത്തെടുക്കാൻ ഏറെ ബുദ്ധി മുട്ടിയതായി പൊലീസ് അറിയിച്ചു.

Similar Posts