< Back
India
the telegraph india

ടെലിഗ്രാഫ്

India

ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പ്രൊഫൈൽ പിക്ചർ ഐഎസ്ഐഎസ് പതാകയാക്കി

Web Desk
|
6 Oct 2023 8:15 PM IST

ഫേസ്ബുക്ക് പേജിൽ ഐഎസ്ഐഎസ് സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും നൽകി

കൊല്‍ക്കൊത്ത: ദി ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പ്രൊഫൈൽ പിക്ചർ ഐഎസ്ഐഎസ് പതാകയാക്കി ഹാക്കർമാർ മാറ്റി. ഫേസ്ബുക്ക് പേജിൽ ഐഎസ്ഐഎസ് സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവച്ചിട്ടുണ്ട്. മിനിറ്റുകള്‍ക്കകം പേജ് തിരിച്ചെടുക്കുകയും ചെയ്തു.

നിരവധി ഉപയോക്താക്കള്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട സ്ക്രീന്‍ഷോട്ടുകള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.പത്രത്തെ ടാഗ് ചെയ്തുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തത്. ടെലിഗ്രാഫിന്‍റെ ഫേസ്ബുക്ക് ടൈംലൈനില്‍ കുട്ടികളുടെ അശ്ലീലഫോട്ടോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

Similar Posts