< Back
India
ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി
India

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി

Web Desk
|
5 July 2024 6:37 PM IST

പുഴയിൽ കുടുങ്ങിക്കിടന്ന നാൽപതോളം തീർത്ഥാടകരിൽ 16 പേരെ സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഗംഗോത്രിക്ക് സമീപമുള്ള താൽക്കാലിക പാലം ഒലിച്ചു പോയി. ഒഴുക്കിൽപെട്ട രണ്ട് തീർത്ഥാടകരെ കണ്ടെത്താനായിട്ടില്ല. കുടുങ്ങിക്കിടന്ന നാൽപതോളം തീർത്ഥാടകരിൽ 16 പേരെ സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഗംഗോത്രിയിൽ ഗോമുഖ് നടപ്പാതയിലാണ് അപകടമുണ്ടായത്

വെള്ളിയാഴ്ച നദിയിലൂടെ പെട്ടെന്ന് വെള്ളം കുത്തിയൊലിച്ചു വരുകയായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അപകടത്തിൽപെട്ടവരെ രക്ഷിക്കുകയായിരുന്നു.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച ഡെറാഡൂണിലെ റോബേഴ്‌സ് ഗുഹയ്ക്ക് (ഗുച്ചുപാനി) സമീപമുള്ള ഒരു ദ്വീപിൽ കുടുങ്ങിയ 10 യുവാക്കളെ രക്ഷപ്പെടുത്തിയിരുന്നു.


Related Tags :
Similar Posts