
photo| shutterstock
റെയിൽവേയിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനം; ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്
|റെയിൽവേ പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്
കൊച്ചി: റെയിൽവേയിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം കൂടുന്നുവെന്ന് റെയിൽവേ പൊലീസ് റിപ്പോർട്ട്.
യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നിയമനമാണ് നടക്കുന്നത്. നിയമനത്തിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ആവശ്യം.
ഒരു വർഷത്തിനിടെ താൽക്കാലിക ജീവനക്കാരുടെ പേരിൽ ആറുകേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ ഏജൻസികളാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി യാണെന്നും റിപ്പോർട്ടിലുണ്ട്. റെയിൽവേയ്ക്ക് ഒരു വർഷം മുമ്പ് സമാനമായി നൽകിയ റിപ്പോർട്ടിൽ ഒരു വർഷമായിട്ടും നടപടി എടുത്തിരുന്നില്ല.
തിരുവനന്തപുരത്ത് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമത്തിന് കേസ് എടുത്തു, കോട്ടയത്ത് ഏഴ് വയസുകാരനെ ആക്രമിച്ചു,ആലപ്പുഴയിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു, കഞ്ചാവുക്കടത്തിനും മദ്യക്കടത്തിനും കേസുകൾ ഉണ്ട്. വിവിധ ഏജൻസികളാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്