< Back
India
കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽക്കിടന്ന് പത്ത് വയസുകാരന് ദാരുണാന്ത്യം
India

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽക്കിടന്ന് പത്ത് വയസുകാരന് ദാരുണാന്ത്യം

Web Desk
|
5 Sept 2025 5:49 PM IST

മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം

മുംബൈ: സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ പത്ത് വയസുകാരന്‍, ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ഈ മാസം മൂന്നിനായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ മരണം.

ശ്രാവൺ ഗവാഡെ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ വീട്ടിലേക്ക് മടങ്ങിയിരുന്നു.

അവിടെ അമ്മയുടെ മടിയിൽ കിടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ, ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രാവൺ, ഗവാഡെ കുടുംബത്തിലെ ഏക മകനാണ്. നേരത്തെ ഇവരുടെ ഒരു മകളും മരിച്ചിരുന്നു.

Similar Posts