< Back
India
ഒഡീഷയിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
India

ഒഡീഷയിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Web Desk
|
24 Dec 2025 4:32 PM IST

കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഒഡീഷ: ഒഡീഷയിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭദ്രക് ജില്ലയിലാണ് സംഭവം. സ്കൂളിൽ പോയ പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ വീട് ഗ്രാമവാസികൾ തകർത്തു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. അതിക്രൂരമായി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

വലിയ തോതിലുള്ള പ്രതിഷേധമാണ് രണ്ടു ദിവസമായി ഗ്രാമത്തിൽ നടക്കുന്നത്. നാളെയിവിടെ നാട്ടുകാർ ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Similar Posts