< Back
India
പാക് അധീന കശ്മീരിലെ സംഘർഷം: പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് പാക് ഭരണകൂടം

Photo | The New York Times

India

പാക് അധീന കശ്മീരിലെ സംഘർഷം: പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് പാക് ഭരണകൂടം

Web Desk
|
4 Oct 2025 11:30 AM IST

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും സർക്കാർ അംഗീകരിച്ചു

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിലെ സംഘർഷത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് പാക് ഭരണകൂടം. സമരക്കാർ മുന്നോട്ടുവച്ച് പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്താൻ സർക്കാർ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചു

പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മുസാഫറാബാദ്, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്. വൈദ്യുതി, ധാന്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയ്ക്കായുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങൾ രണ്ടാഴ്ചയിലേറെയായി തുടരുന്നതിനിടെയാണ് ഇവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്.

ഈ പ്രക്ഷോഭത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Similar Posts