< Back
India

India
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഭീകരാക്രമണം: രണ്ട് ജവാന്മാർക്ക് വീരമൃത്യു
|24 Oct 2024 10:14 PM IST
രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ടുനാട്ടുകാരും കൊല്ലപ്പെട്ടു. സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് സേന വിവിധ ഗ്രൂപ്പുകളായി തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം.