< Back
India
ശ്രീനഗറിൽ സർക്കാർ സ്കൂളിൽ ഭീകരാക്രമണം; പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു
India

ശ്രീനഗറിൽ സർക്കാർ സ്കൂളിൽ ഭീകരാക്രമണം; പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു

Web Desk
|
7 Oct 2021 1:21 PM IST

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്. പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു.

ഇന്നലെയും ശ്രീനഗറിൽ ഭീകരാക്രമണം നടന്നിരുന്നു. പഴ കച്ചവടക്കാരനും ഔഷധ വ്യാപാരിയും ഉള്‍പ്പെടെ 3 പേരാണ് ഇന്നലെയുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ സമീപ ദിവസങ്ങളില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം എട്ടായി. മുന്‍പ് സൈന്യവും ഭീകരരും തമ്മിലാണ് നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഭീകരര്‍ സാധാരണക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.

ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സിആർപിഎഫ് , ബി.എസ്‌.എഫ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ സുരക്ഷാ സ്ഥിതി വിലയിരുത്തും.

Similar Posts