< Back
India

India
കശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചു
|26 Oct 2022 11:01 AM IST
സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു
കുപ്‍വാര: കശ്മീരിലെ കുപ്‍വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു.മറ്റുഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
'കുപ്വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സുദ്‌പോറയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്,' കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.