< Back
India
എസ്‌ഐആറിൽ സഭ പ്രക്ഷുബ്ധം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം
India

എസ്‌ഐആറിൽ സഭ പ്രക്ഷുബ്ധം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം

Web Desk
|
2 Dec 2025 11:30 AM IST

എസ്‌ഐറിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ചെയർമാൻ തള്ളി

ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ രുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ചെയർമാൻ സി.പി രാധാകൃഷ്ണൻ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് രണ്ടുമണിവരെ നിർത്തിവെച്ചു.

അനുവാദമില്ലാതെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ നോട്ടീസ് തള്ളിയത്. എസ്‌ഐആർ ജോലി ചെയ്യുന്ന നിരവധി ബിഎൽഒമാർ മരിച്ചെന്നും അടിയന്തര സാഹചര്യമാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ച നടത്താനാകില്ലെന്നും വിവരങ്ങൾ ശേഖരിക്കണമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. രാജ്യത്ത് മറ്റുവിഷയങ്ങളുമുണ്ടെന്നും ബിഹാറിലെ തോൽവിയുടെ ദേഷ്യം പാർലമെന്റിൽ തീർക്കരുതെന്നും റിജിജു പറഞ്ഞതോടെ വലിയ പ്രതിഷേധമുയർന്നു. എസ്‌ഐആറിൽ വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതിപക്ഷ നേതാക്കളുമായി ചർച്ചയാവാം എന്ന നിലപാടിലാണ് സർക്കാർ.

എസ്ഐആറിൽ ചർച്ചയാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തുകയും സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.

Similar Posts