< Back
India
മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി  വൈദികന്റെ ജാമ്യഹര‍‍ജി ഇന്ന് പരി​ഗണിക്കും
India

മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്റെ ജാമ്യഹര‍‍ജി ഇന്ന് പരി​ഗണിക്കും

Web Desk
|
6 Nov 2025 11:46 AM IST

കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല

മധ്യപ്രദേശ്: മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഗോഡ്‌വിന്റെ ജാമ്യ ഹരജി രത്‌ലം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. മതപരിവർത്തനം ആരോപിച്ചാണ് CSI വൈദികനെ അറസ്റ്റ് ചെയ്തത്. മതപരിവർത്തനം ആരോപിച്ചാണ് മലയിൻകീഴ് സ്വദേശിയായ വൈദികനെ രത്‌ലം പോലീസ് മധ്യപ്രദേശിൽ അറസ്റ്റ് ചെയ്തത്.

മതപരിവർത്തനവുമായി ബന്ധപ്പെട്ട് വൈദികനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പോലീസ് വ്യക്തത വരുത്തുന്നില്ല. പല സംഘടനകളുമായി ചേർന്ന് നിന്ന് മതപരിവർത്തനം നടത്തി എന്ന ആരോപണം മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം കേസ് ഡയറി ഹാജരാക്കാത്തതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.

കഴിഞ്ഞ മാസം 25നാണ് വൈദികനായ ഗോഡ്വിൻ അറസ്റ്റിലാവുന്നത്. 25 വർഷമായി മധ്യപ്രദേശിലും മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാങ്ങളിലും പ്രവർത്തിച്ചു വരുകയാണ് ഗോഡ്വിൻ. മിഷനറി പ്രവർത്തനങ്ങൾ നടത്തുന്ന വൈദികനെ ഇത്തരത്തിൽ കേസിൽ പെടുത്തുന്നതിന് പിന്നിൽ മറ്റ് ചില സംഘടനകളുടെ താല്പര്യമുണ്ട് എന്ന് CSI ആരോപിച്ചു. സഭയുടെ അധികാരികൾ മധ്യപ്രദേശിൽ എത്തിയിട്ടുണ്ട്. ഇന്ന് ജാമ്യം നിഷേധിക്കുകയാണെങ്ങ്കിൽ നിയമപരമായി നേരിടുമെന്നും സഭ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള സഹായവും ലഭിക്കുന്നില്ല എന്നും സഭ പറഞ്ഞു.



Similar Posts