< Back
India

India
രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി
|29 Oct 2021 9:25 PM IST
നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു
രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നു. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിമാനസർവീസുകൾക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസർവീസിന് വിലക്ക് ഏർപ്പെടുത്തിയത്. ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനസർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണമായി നീക്കിയിട്ടില്ല. അതിനിടെ ആഭ്യന്തര വിമാന സർവീസ് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി.