< Back
India
എൽപിജി സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം
India

എൽപിജി സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം

Web Desk
|
13 March 2026 7:25 PM IST

എൽപിജി ക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു

ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ ഉൽപാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം. ഗാർഹിക സിലിണ്ടറുകളുടെ ഉൽപാദനമാണ് വർധിപ്പിച്ചത്. പെട്രോൾ ഡീസൽ ക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

അതേസമയം, എൽപിജി ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഗാർഹിക സിലിണ്ടറകളുടെ ഉത്പാദനം 30% മാക്കി ഉയർത്തി എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്പാദനത്തിലൂടെ കൂടുതൽ സിലിണ്ടറുകൾ വിതരണം ചെയ്യാനാകും. നിലവിലെ പ്രതിസന്ധിയിൽ പ്രതിരോധത്തിൽ ആയതോടെയാണ് കേന്ദ്ര നീക്കം. രാജ്യത്ത് പമ്പുകളിൽ ഇന്ധനമില്ലെന്ന വാർത്ത പെട്രോളിയം മന്ത്രാലയം തള്ളി.

നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായി സംസാരിച്ചു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം ഉറപ്പുവരുത്താൻ എസ്. ജയശങ്കർ ആവശ്യപ്പെട്ടു.

Similar Posts