< Back
India

India
യുഎഇ കോൺസുലേറ്റ് വഴി ബാഗേജ് കടത്തിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് കേന്ദ്രം
|29 July 2022 6:18 PM IST
സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല
യുഎഇ കോൺസുലേറ്റ് വഴി ബാഗേജ് കടത്തിയ സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് വിദേശകാര്യ മന്ത്രാലയം. ഷാർജ ഭരണാധികാരിക്ക് ആതിഥേയത്വം നൽകാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് പാർലമെന്റിൽ മറുപടി.
സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും എൻ.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ പറഞ്ഞു.