< Back
India
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു
India

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു

Web Desk
|
30 March 2022 3:35 PM IST

മൂന്നു ശതമാനം ക്ഷാമബത്തയും (ഡി.എ )ക്ഷാമ ആശ്വാസവും (ഡി.ആർ ) ആണ് വർധിപ്പിച്ചത്

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു. മൂന്നു ശതമാനം ക്ഷാമബത്തയും (ഡി.എ )ക്ഷാമ ആശ്വാസവും (ഡി.ആർ ) ആണ് വർധിപ്പിച്ചത്. പെൻഷൻകാരുടെ ക്ഷാമ ആശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ മുൻകൂർ പ്രാബലത്തിൽ വർധിപ്പിച്ച ക്ഷാമബത്ത ലഭിക്കും. മൂന്നു ശതമാനം വർധനവുണ്ടായതോടെ ആകെ 34 ശതമാനം ആനൂകൂല്യം ജീവനക്കാർക്ക് ലഭിക്കും.



The central government has increased the D.A and D.R of workers

Similar Posts