< Back
India
കോടതികളിൽ 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ്
India

കോടതികളിൽ 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ്

Web Desk
|
26 Sept 2021 4:10 PM IST

17 മില്ല്യൺ അഡ്വക്കറ്റുമാരുള്ള രാജ്യത്ത് 15 ശതമാനം മാത്രമാണ് വനിതകളെന്നും അദ്ദേഹം പറഞ്ഞു

സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കോടതികളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. വനിതാ അഭിഭാഷകർ സംഘടപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. 50 ശതമാനം സംവരണം സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ കോടതികളിൽ 30 ഉം ഹൈക്കോടതികളിൽ 11.5 ഉം സുപ്രീംകോടതിയിൽ 11-12 ശതമാനമാണ് വനിതകളുള്ളതെന്നും അദ്ദേഹം പറഞ്ഞു.

17 മില്ല്യൺ അഡ്വക്കറ്റുമാരുള്ള രാജ്യത്ത് 15 ശതമാനം മാത്രമാണ് വനിതകളെന്നും അദ്ദേഹം പറഞ്ഞു.

Similar Posts