< Back
India

India
ഡൽഹിയിൽ നടക്കുന്ന ഫലസ്തിൻ ഐക്യദാർഢ്യ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും
|28 Oct 2023 10:54 PM IST
ഉച്ചയ്ക്ക് 12 മണിക്ക് എ.കെ.ജി ഭവന് മുന്നിലാണ് സിപിഎം ധർണ നടക്കുക
ന്യൂഡല്‍ഹി: നാളെ ഡൽഹിയിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് എ.കെ.ജി ഭവന് മുന്നിലാണ് സിപിഎം ധർണ നടക്കുക. കേന്ദ്രകമ്മറ്റി അംഗങ്ങളും പോളിറ്റ്ബ്യൂറോ അംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുക്കുക. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുകയെന്നാവശ്യപ്പെട്ടാണ് ധർണ.
ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ വേട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻനടപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്‌നപരിഹാരത്തിനായി ഐക്യരാഷ്ട്രസഭയുടെ ഇരുരാഷ്ട്രഉത്തരവ് നടപ്പാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സി.പി.എം ധർണ സംഘടിപ്പിച്ചത്.