< Back
India

India
വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയക്കുമെതിരായ ഹരജി ഡൽഹി ഹൈക്കോടതി തള്ളി
|22 July 2023 8:45 PM IST
ട്രയൽസ് ഒഴിവാക്കി ഏഷ്യൻ ഗെയിംസിന് നേരിട്ട് പ്രവേശനം നൽകിയനെതിരായ ഹരജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്
ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയക്കും ട്രയൽസ് ഒഴിവാക്കി ഏഷ്യൻ ഗെയിംസിന് നേരിട്ട് പ്രവേശനം നൽകിയനെതിരായ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഗുസ്തി താരങ്ങളായ അൻറിം പംഗൽ, സുജീത് കൽക്കൽ എന്നിവരാണ് ഹരജി നൽകിയത്.
ചിലർക്ക് മാത്രം ഇളവുകൾ അനുവദിക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടികാണിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ട്രയൽസ് ഇല്ലാതെ ബജ്‌റങ് പൂനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിലേക്ക് പ്രവേശനം നൽകാനുള്ള ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഗുസ്തി താരങ്ങളും കോച്ചുകളും നേരത്തെ രംഗത്തെത്തിയിരുന്നു.